ഞരമ്പ് പൊട്ടി; ഞരമ്പ് ചൊള്ള എന്ന പേരിൽ വിളിക്കുന്ന ഹെർപ്സ് രോഗത്തെ അറിയാം

 • ഇത് (Herpes) വൈറസ് കൊണ്ടുണ്ടാകുന്ന വേദനാജനകമായ ഒരു രോഗവസ്ഥയാണ്.
 • VZV വൈറസാണ് ഹെർപെസ് രോഗത്തിന് കാരണമാകുന്നത്.
 • ചെറുപ്പത്തിൽ ചിക്കൻപോക്സ് ഉണ്ടായവരിൽ ഹെർപ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങൾ

 • നെഞ്ച്, മുഖം, കഴുത്ത്, കൈകാലുകൾ എന്നിവിടങ്ങളിൽ ചുവന്ന ചൊറിച്ചൽ ഉണ്ടാകുന്ന ചെറിയ കുമിളകളാണ് പ്രധാന ലക്ഷണം.
 • കുമിളകൾ രൂപപ്പെടുന്നതിന് മുൻപ് കഠിനമായ വേദനയും തരിപ്പ് അനുഭവപ്പെടാം.

രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 1. Herpes കുമിളകൾ പൊട്ടിക്കരുത് അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കും.
 2. വ്യക്തി ശുചിത്വം പാലിക്കുക.
 3. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം.
 4. ഇറുകിയ വസ്ത്രങ്ങൾ രോഗം ബാധിച്ച ഭാഗത്ത് ചൊറിച്ചിൽ വർദ്ധിപ്പിക്കും.
 5. കോട്ടൺ പോലുള്ള മൃദുവായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
 6. ധാരാളം സമയം ശാരീരിക വിശ്രമം ആവിശ്യമാണ്.
 7. ചൊറിയല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചൊറിയാന്‍ തോന്നിയാല്‍ കോൾഡ് കംപ്രസ് ഉപയോഗിക്കാം.
 8. വ്യക്തി ശുചിത്വം പാലിക്കുക.

ട്രീറ്റ്മെന്റ്-HERPES

 • വൈറസ് രോഗമായത് കൊണ്ട് ആന്റിബയോട്ടിക്‌സ് ഫലപ്രദമല്ല.
 • സ്ട്രെസ് മാനേജ്‌മെന്റ്.
 • ഫലപ്രദമായ ഹോമിയോപ്പതി ട്രീറ്റ്മെന്റ് രോഗം മൂർജ്ജിക്കുന്നത് തടയുന്നതിനും, രോഗ ശമനത്തിനും സഹായിക്കും
പെയിൻ റിലീഫ് മാനേജ്മെന്റ്

വേദന കുറയ്ക്കാൻ മരുന്നുകൾ ഉപയോഗിക്കാം.

വേദനയുള്ള ഭാഗത്ത് കോൾഡ് കംപ്രസ്സ് ഇടുന്നത് ആശ്വാസം നൽകും.

“ഹെർപസ് വേദനാജനകമാണെങ്കിലും, കൃത്യമായ ചികിത്സയും ശ്രദ്ധയുമുണ്ടെങ്കിൽ ഭേദമാകും. ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, എത്രയും വേഗം ഡോക്ടറെ സമീപിക്കുക. പ്രതിരോധ നടപടികൾ സ്വീകരിച്ചും ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നും ഹെർപസ് സോസ്റ്റർ തീവ്രത കുറയ്ക്കാം.”

Dr.Unis Kodasseri

For Booking Click Here

Youtube Channel

Leave a Reply

Your email address will not be published. Required fields are marked *