BEST FOOD FOR BRAIN : ബുദ്ധിശക്തി കൂട്ടാനും ഓർമ്മശക്തി മെച്ചപ്പെടുത്താനുമുള്ള ഭക്ഷണങ്ങൾ

healthy food

പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് ശരിയായ പഠന രീതികൾ മാത്രം പോര. ഭക്ഷണക്രമത്തിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് വിജയത്തിലേക്കുള്ള ചുവടുവെപ്പാണ്. ഈ ലേഖനത്തിൽ, പഠനത്തിനും ഓർമ്മശക്തിക്കും ഗുണകരമായ ഭക്ഷണങ്ങളെ കുറിച്ചും അവ എങ്ങനെ കഴിച്ചാൽ മികച്ച ഫലം ലഭിക്കുമെന്നും , ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്നും, പരീക്ഷാസമയത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു.

ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ?

(BRAIN FOOD )

പരീക്ഷക്കാലം അടുത്തുവരുമ്പോൾ, മികച്ച വിജയത്തിനായി എല്ലാവരും പരിശ്രമിക്കുന്നു. പഠനം, പരിശീലനം, ടൈം മാനേജ്‌മന്റ് എന്നിവയ്‌ക്കൊപ്പം ഓർമ്മശക്തി മെച്ചപ്പെടുത്താനുള്ള വഴികൾ തേടുന്നതും സ്വാഭാവികം.

ഒരുപാട് പഠിക്കുന്നത് മാത്രമല്ല, പഠിച്ചതെല്ലാം ഓർക്കാനും കഴിയണം. എന്നാൽ വിട്ടുപോകാറുള്ള ഒരു കാര്യം നമ്മുടെ ദൈനംദിന ഭക്ഷണക്രമമാണ്. എന്താണ് കഴിക്കുന്നത് എന്നതും ഓർമ്മശക്തിയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട്, പരീക്ഷകൾ അടുത്തുവരുമ്പോൾ ഓർമ്മശക്തിയെ കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.

  • മത്സ്യം: ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ സാൽമൺ, ട്യൂണ, മത്തി എന്നിവ ഓർമ്മശക്തി കൂട്ടാനും ന്യൂറോണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
  • മുട്ട : കോളിൻ (CHOLINE) , ലുറ്റീൻ (LUTEIN) , സീക്സാന്തിൻ (ZEAXANTHIN)എന്നിവ അടങ്ങിയ മുട്ട ഓർമ്മശക്തിയും പഠനശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • നട്ട്സ് & സീഡ്‌സ് : ബദാം, വാൽനട്ട്, ചിയ സീഡ്‌സ്, ഫ്ളാക്സ് സീഡ് എന്നിവയിൽ ഓമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ E, B6, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ബെറിപ്പഴങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി,മുന്തിരി എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓർമ്മശക്തി കുറയുന്നത് തടയുകയും മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ?

പരീക്ഷാക്കാലം അടുത്തെത്തുമ്പോൾ, വിദ്യാർത്ഥികൾക്ക് ഏറ്റവും വലിയ വെല്ലുവിളി ഏകാഗ്രത നിലനിർത്തുക എന്നതാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച ഫലം നേടാനും സഹായിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.

ഭക്ഷണം നമ്മുടെ മാനസികാവസ്ഥയെയും പ്രകടനത്തെയും നേരിട്ട് സ്വാധീനിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും. അത്തരത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് മനസിലാക്കാം.

  • ഓട്സ് : ഓട്സ് ധാരാളം നാരുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയതാണ്. ഇത് ദീർഘനേരം ഊർജ്ജ നില സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യും.
  • തൈര് : ദഹനം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്സ് അടങ്ങിയ തൈര് ഏകാഗ്രത വർദ്ധിപ്പിക്കുന്ന സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ഇത് മാനസികാവസ്ഥയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ഇലക്കറികൾ : കറിവേപ്പില, മുരിങ്ങയില തുടങ്ങിയ പച്ചിലക്കറികളിൽ വിറ്റാമിൻ K, ഫോളേറ്റ്, ലുറ്റീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
  • ഡാർക്ക് ചോക്ലേറ്റ് : ഫ്ലേവനോൾസ് അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് രക്തയോട്ടം വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പരീക്ഷകൾ അടുക്കുന്നതോടൊപ്പം നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന് “ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം?” എന്നതായിരിക്കാം. പരീക്ഷയുടെ സമ്മർദ്ദം ഉയരുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതും മാനസിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ, ചില ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾ, ക്ഷീണം, ഏകാഗ്രത കുറയൽ എന്നിവക്ക് കാരണമാകും. അത്തരം ഭക്ഷണപാനീയങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക എന്നത് അഭിവാജ്യഘടകമാണ്.

  • മധുരപലഹാരങ്ങൾ: മധുരപലഹാരങ്ങൾ ആദ്യം ഊർജ്ജ നില ഉയർത്തുകയും പെട്ടെന്ന് തന്നെ ഉന്മേഷത്തെ ഇടിച്ചുതാഴ്ത്തുകയും ചെയ്യും. ഇത് ഏകാഗ്രത കുറയ്ക്കുകയും പഠനശേഷിയേ ബാധിക്കുകയും ചെയ്യും. അതായത്, ഇവയിൽ അടങ്ങിയിട്ടുള്ള പഞ്ചസാര താൽകാലിക കൃത്രിമ ഉന്മേഷം നൽകുകയും എന്നാൽ പിന്നീട് ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും.
  • സോഫ്റ്റ് ഡ്രിങ്കുകൾ : പഞ്ചസാരയും കഫീനും അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ ക്ഷീണം, ഉത്കണ്ഠ എന്നിവ ഉണ്ടാക്കാം.
  • എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ : വറുത്ത ഭക്ഷണങ്ങൾ ദഹനത്തെ മന്ദഗതിയിലാക്കുകയും ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഏകാഗ്രത കുറയാനും പഠനത്തെ മോശമായി ബാധിക്കാനും ഇടയാക്കും.
  • കഫീൻ അടങ്ങിയ പാനീയങ്ങൾ : കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യും. പരീക്ഷക്കാലത്ത് പകൽ സമയം കോഫി, ചായ തുടങ്ങിയവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
  • എണ്ണമയമുള്ള ഭക്ഷണങ്ങൾ : പൊറോട്ട, ബർഗർ, ഫ്രൈഡ് ചിക്കൻ എന്നിവ പോലുള്ള എണ്ണമയമുള്ള ഭക്ഷണങ്ങൾ ദഹനത്തിന് സമയമെടുക്കുകയും മന്ദതയും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യും.
  • കനമുള്ള ഭക്ഷണങ്ങൾ : പരീക്ഷയ്ക്ക് മുമ്പും ശേഷവും വയറിനു കനം തോന്നുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇത് പഠനത്തിൽ താല്പര്യം കുറയാനും ഉറക്കം വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യും.
  • ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ : പരിപ്പുവർഗ്ഗങ്ങൾ, പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിൽ ചിലർക്ക് ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് വയറുവേദന, ഗ്യാസ് രൂപീകരണം എന്നിവയ്ക്ക് കാരണമാകുകയും പഠനത്തിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ബ്രൊക്കോളി, കാബേജ്, പയർ, ഉള്ളി എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ ചിലയാളുകൾക്ക് ഗ്യാസിന്റെ ബുദ്ധിമുട്ട് ഉണ്ടാകുകയും വയറിനു അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
  • പ്രോസെസ്സഡ് ഫുഡ് :ചിപ്സ്, പായ്ക്കറ്റിലടക്കം ലഭിക്കുന്ന സ്നാക്കുകൾ എന്നിവയിൽ പോഷകമൂല്യം കുറവും സോഡിയം, കൊഴുപ്പ് എന്നിവ അധികവുമാണ്. ഇവ ശരീരത്തിന് ദോഷകരമാണ്. ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.

ഊർജ്ജം നിലനിർത്താൻ

പഴങ്ങൾ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ്, ഇത് ഊർജ്ജ നില ഉയർത്തുകയും ക്ഷീണം ഒഴിവാകുകയും ചെയ്യും , അതെ പോലെ ധരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

DR.UNIS KODASSERI

CLICK HERE FOR BOOK YOUR APPIONTMENT NOW

Visit Our YouTube Channel

Leave a Reply

Your email address will not be published. Required fields are marked *