ചായ, കാപ്പി – കുട്ടികൾക്ക് കൊടുക്കാമോ..?

TEA DRINKING

ചായയുടെ ലോകത്തുനിന്ന് കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയുടെ പുതിയൊരു ലോകത്തേക്ക് നമുക്കൊരു യാത്ര ചെയ്യാം! ശാസ്ത്രീയ തെളിവുകളും, പ്രായോഗിക ഉപദേശങ്ങളും നിറഞ്ഞ ഈ കുറിപ്പിൽ കുഞ്ഞിന് ചായ നൽകുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ചർച്ച ചെയ്യാം.!

കുട്ടികളുടെ വളർച്ചയ്ക്ക് പ്രധാന ഘടകങ്ങൾ പോഷകകരമായ ഭക്ഷണവും നല്ല ഉറക്കവുമാണ്.

കഫീനും തിയോബ്രോമിനും അടങ്ങിയിരിക്കുന്ന കോഫി കുട്ടികളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ട്.

കട്ടൻ ചായയിൽ ധാരാളം പഞ്ചസാര ചേർത്തു കൊടുക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ദോഷകരമാണ്.

ചായയിലെ കഫീൻ കുട്ടികളുടെ നാഡീവ്യവസ്ഥയെ ബാധിക്കാം, അസ്വസ്ഥത, ഉറക്കക്കുറവ്, ഉത്കണ്ഠ ,ഹൈപ്പർ ആക്ടിവിറ്റി എന്നിവയ്ക്ക് കാരണമാകാം.

ചായ കുട്ടികളുടെ ശരീരത്തിന് വേണ്ട വെള്ളത്തിന്റെ കുറവുണ്ടാക്കാം.

ചായ,കോഫി എന്നിവ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കാം, ഇത് വിളർച്ചയ്ക്ക് കാരണമാകാം.

പഞ്ചസാര അടങ്ങിയ ചായ അമിതവണ്ണത്തിനും കാരണമാകും.

  • സാധാരണയായി ചായ ഒഴിവാക്കുകയാണ് നല്ലത്.
  • 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണത്താലും ചായ നൽകരുത്.
  • 6 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വളരെ കുറഞ്ഞ അളവിൽ, കഫീൻ ഇല്ലാത്ത ചായ നൽകാം

വെള്ളം: ആരോഗ്യകരമായ ദഹനത്തിനും ഹൈഡ്രേഷനും അത്യന്താവശ്യമാണ്.

ജ്യൂസ് : വിവിധ തരം ഹെൽത്തി ജ്യൂസുകൾ പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു, രുചികരവുമാണ്.

പാൽ: കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണ്.

Dr.Unis Kodasseri

For Booking-Click Here

Follow Our You-Tube Channel