താടവീക്കം എന്ന് വിളിക്കുന്ന മുണ്ടിനീരിനെ കുറിച്ച് അറിയാം!!
MUMPS
- താടവീക്കം (Mumps )ഒരു വൈറസ് ബാധ മൂലമുണ്ടാകുന്ന അസുഖമാണ്.
- പ്രധാനമായും കുട്ടികളിലാണ് ഈ രോഗം കാണപ്പെടുന്നത്
- വ്യാപന തോത് കൂടുതലായതിനാൽ പെട്ടന്ന് തന്നെ ഒരു കുട്ടിയിൽ നിന്നും മറ്റു കുട്ടികളിലേക്ക് രോഗം പകരുന്നു
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര് (Mumps). പരോട്ടിഡ് ഗ്രന്ഥികൾ (മുഖത്തിന്റെ ഇരുവശങ്ങളിലായി കവിളിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രന്ഥികൾ) വീങ്ങുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
പാരാമിക്സോ വൈറസ് എന്ന വൈറസാണ് ഈ രോഗത്തിന് കാരണം.
ചെറുപ്പത്തിൽ മുണ്ടിനീര് പിടിപെട്ട അനുഭവം പലർക്കും ഉണ്ടാകും. പക്ഷേ, നമ്മളിൽ ഭൂരിഭാഗം പേർക്കും ഇതിനെക്കുറിച്ച് കൃത്യമായ അറിവ് ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. മുണ്ടിവീക്കത്തിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.
താടവീക്കം രോഗലക്ഷണങ്ങൾ
- ഉമിനീർ ഗ്രന്ധിക്കുണ്ടാകുന്ന വീക്കവും, തടിപ്പും ആണ് ഇതിന്റെ പ്രധാന ലക്ഷണം.
- സാധാരണയായി ഒരു വശത്തെ മാത്രം ബാധിക്കാം, പക്ഷേ, ഇരു വശങ്ങളും വീങ്ങാനുള്ള സാധ്യതയും ഉണ്ട്.
- അതിനൊപ്പം പനി, ക്ഷീണം, തലവേദന, വായ തുറക്കാനുള്ള ബുദ്ധിമുട്ട് , ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഉണ്ടാകാം.
- അമിത ക്ഷീണവും ഉണർവില്ലായ്മയും,ചെവി വേദന,ശരീരവേദന,തലചുറ്റൽ എന്നിവയും ഉണ്ടാകാം
താടവീക്കം പകരുന്നത് എങ്ങനെ?
രോഗബാധിതരായ വ്യക്തികളുടെ ഉമിനീർ,മറ്റു ദ്രവങ്ങൾ , എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നു.
ചുമ, തുമ്മൽ, തുടങ്ങിയവയിലൂടെയും പകരാനുള്ള സാധ്യതയുണ്ട്.
പകരുന്നത് എപ്പോൾ ?
രോഗലക്ഷണങ്ങൾ കാണിക്കുന്നതിന്റെ ഏകദേശം 4 മുതൽ 6 ദിവസം വരെ മുമ്പും രോഗം മാറിയ ശേഷം ഒരു ആഴ്ച വരെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.
ചികിത്സ എങ്ങിനെ ?
ഒരു വൈറസ് ബാധയാണ്, അതിനാൽ ആൻറിബയോട്ടിക്കുകൾ ഇതിനു ഫലപ്രദമല്ല.
പനിയും വേദനയും കുറയ്ക്കുന്നതിനുള്ള മരുന്നുകൾ പനി കുറയ്ക്കാനും വേദന ലഘൂകരിക്കാനും സഹായിക്കും.
രോഗം ഭേദമാകാൻ ധാരാളം വിശ്രമം ആവശ്യമാണ്.
കുട്ടികൾക്ക് ദഹിക്കാൻ എളുപ്പമുള്ളതും പോഷകമൂല്യമുള്ളതുമായ ഭക്ഷണം നൽകണം.
ഹോട് കംപ്രസ്സുകളും ഉപ്പുവെള്ള കവിൾക്കൊള്ളലും വേദന കുറയ്ക്കാൻ സഹായിക്കും.
ഡിഹൈഡ്രേഷൻ തടയാൻ ധാരാളം വെള്ളം,ജ്യൂസ്, മറ്റ് ദ്രാവകങ്ങൾ എന്നിവ കുടിക്കണം.
കൈകൾ ശുചിത്വം പാലിക്കുക എന്നത് വൈറസ് വ്യാപനം തടയാനുള്ള പ്രധാന മാർഗമാണ്.
എന്തൊക്കെ സങ്കീർണതകൾ ഉണ്ടാകാം?
- ഗോണാഡുകളുടെ (വൃഷണം, അണ്ഡാശയം) വീക്കം
- മേനിഞ്ചൈറ്റിസ് (Meningitis)
- മസ്തിഷ്ക വീക്കം (Encephalitis) പോലുള്ള ഗുരുതര സങ്കീർണതകൾ അപൂർവമായി ഉണ്ടാകാം.
- ശ്രവണനഷ്ടം.
- ഗർഭിണികളിൽ ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കൂടാം.
- മുതിർന്നവരിൽ വന്ധ്യതയ്ക്ക് കാരണമാകാം.
Dr.Unis Kodasseri
Click Here For More Health Articles .
You have observed very interesting points! ps decent site.Blog range