അലർജിയെ അറിയാം അതിജീവിക്കാം

ALLERGY MALAYALAM

കണ്ണിൽ നിന്ന് വെള്ളമൊലിക്കുക, മൂക്കൊലിപ്പ്, ശരീരത്തിലെ തിണർപ്പ്, ശ്വാസംമുട്ടൽ, ചുമ തുടങ്ങി നേരിയ രോഗലക്ഷണങ്ങൾ മുതൽ വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന ലക്ഷണങ്ങൾ വരെ അലർജി കൊണ്ടുണ്ടാകാം.

എന്നിരുന്നാലും, ഈ ലക്ഷണങ്ങളുടെ കാരണം മനസ്സിലാക്കുന്നത് അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ നമ്മളെ പ്രാപ്തരാക്കും.

എന്താണ് അലർജി?

ALLERGY MALAYALAM

സാധാരണ ഗതിയിൽ നിരുപദ്രവകരമായ പദാർത്ഥത്തോടുള്ള ശരീരത്തിന്റെ അമിതമായ പ്രതിരോധ പ്രതികരണമാണ് അലർജി എന്ന് വിളിക്കപ്പെടുന്നത്.

ഒരു അലർജിക്ക്‌ കാരണമായ വസ്തു (അലർജന്റ് ) നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, നിങ്ങളുടെ പ്രതിരോധ സംവിധാനം തെറ്റായ രീതിയിൽ അതിനെ ഒരു ഭീഷണിയായി കാണുകയും, അതിനെതിരെ പ്രത്യാക്രമണം നടത്തുകയും, ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ പുറത്തുവിടുകയും, അതിന്റെ ഫലമായി അലർജിയുടെ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു

അലർജി – വിവിധ തരം

(ALLERGY MALAYALAM)

നമുക്ക്‌ ചുറ്റുമുള്ള ഏതൊരു വസ്തുവിനോടും നമ്മുടെ ശരീരം അലർജി കാണിക്കാം.

വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ “ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ” ഏതൊരു വസ്തുക്കളും മറ്റൊരാൾക്ക് അലർജന്റായി മാറാൻ സാധ്യയുണ്ട്.

ഫുഡ്‌ അലർജി:

നിലക്കടല, ഷെൽഫിഷ് അല്ലെങ്കിൽ പാൽ പോലുള്ള ഭക്ഷണങ്ങളാൽ ഉണ്ടാകുന്ന അലർജികളെ ഫുഡ്‌ അലർജിയുടെ ഗണത്തിൽ പെടുത്താം. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അലർജിയുള്ളവർക്ക് ശരീരത്തിൽ തടിപ്പുകൾ , ചൊറിച്ചിൽ,വയറു വേദന,ഓക്കാനം, അനാഫൈലക്സിസ് തുടങ്ങിയ ലക്ഷണങ്ങൾക്ക്‌ ഉടനടി ഇവ കാരണമാകും.

(ഉദാ : ബീഫ് അലർജി )

റെസ്പിറേറ്ററി അലർജി:

ഈ വിഭാഗത്തിൽ പെടുന്ന അലർജിയുള്ളവർക്ക് നിർത്താതെയുള്ള തുമ്മൽ, മൂക്കൊലിപ്പ്, കണ്ണുകളിൽ ചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ, മൂക്ക് ചൊറിച്ചിൽ, കണ്ണുകളിൽ നിന്നും വെള്ളമൊലിക്കുക, ചുമ,ആസ്ത്മ, ശ്വാസതടസ്സം, നെഞ്ചിൽ കനം തുടങ്ങിയ ലക്ഷങ്ങൾ കാണിക്കുന്നു

സ്കിൻ അലർജി:

ലാറ്റക്സ് അല്ലെങ്കിൽ നിക്കൽ പോലുള്ള അലർജന്റുകളെ സ്പർശിക്കുന്നതിലൂടെ ഉണ്ടാകുന്ന കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ പൊതുവെ കാണുന്ന അർട്ടിക്കേരിയ പോലെയുള്ള അലർജികൾ ശരീരത്തിൽ തിണർപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു

ഡ്രഗ് അലർജി:

പെൻസിലിൻ പോലുള്ള മരുന്നുകളോടുള്ള പ്രതിപ്രവർത്തനങ്ങൾ ഹൈവുകൾ, തിണർപ്പ്, തടിപ്പ്, അനാഫൈലക്സിസ് എന്നിവയായി പ്രത്യക്ഷപ്പെടാം

ഇൻസക്ട് അലർജി:

തേനീച്ച കുത്തിയതിന് ശേഷം അല്ലെങ്കിൽ കൊതുക് കടിച്ചതിന് ശേഷം ശരീരത്തിൽ ഉണ്ടാകുന്ന വീക്കം,തിണർപ്പ്, ചൊറിച്ചിൽ മുതൽ അനാഫൈലക്സിസ് പോലുള്ള കഠിനമായ അലർജിക് റിയാക്ഷൻ വരെയാകാം.

അലർജിക്ക് കാരണം എന്ത് ?

ഓരോ അലർജിക് റിയാക്ഷനും ഓരോ കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. അതെ പോലെ തന്നെ ഒരു നിർദ്ധിഷ്ട അലർജിയുടെ കാരണങ്ങൾക്ക്‌ നിരവധി ഘടകങ്ങൾ കൂടി ചേരുമ്പോഴാണ് അത് പൂർണ്ണമായി എന്ന് കരുതപ്പെടുന്നത്. അവയിൽ പ്രധാനപെട്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു

  • ജനറ്റിക്സ്: ഫാമിലിയിൽ അലർജിയുണ്ടെങ്കിൽ നിങ്ങൾക്ക് അലർജിയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
  • രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം: തെറ്റായി അമിതമായ രീതിയിൽ പ്രവർത്തിക്കുന്ന രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾക്ക് അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
  • പാരിസ്ഥിതിക ഘടകങ്ങൾ: പൂമ്പൊടി അല്ലെങ്കിൽ പൊടിപടലങ്ങൾ പോലുള്ള ചില അലർജന്റുകളുമായി സമ്പർക്കം പുലർത്തുന്നത് അലർജി വരുന്നതിനു ഒരു പങ്ക് വഹിച്ചേക്കാം.
  • ഗട്ട് മൈക്രോബയോം: കുടൽ ബാക്ടീരിയകളുടെ ഘടന രോഗപ്രതിരോധ പ്രതികരണങ്ങളെയും അലർജി വികാസത്തെയും സ്വാധീനിച്ചേക്കാം

അലർജി – ലക്ഷണങ്ങൾ

സാധാരണയായി ശരീരത്തിന്റെ ഭാഗങ്ങളിൽ കാണുന്ന ചില ലക്ഷണങ്ങൾ താഴെ പറയുന്നവയിൽ ഉൾപ്പെടുന്നു

കണ്ണുകൾ: കണ്ണ് ചൊറിച്ചിൽ, കണ്ണിനു ചുവപ്പ്, കണ്ണിൽ നിന്നും വെള്ളമൊലിക്കൽ,കണ്ണിനുണ്ടാകുന്ന വീക്കം.

മൂക്ക്: മൂക്കൊലിപ്പ്,മൂക്കടപ്പ് , മൂക്ക് അരിക്കൽ, തുമ്മൽ, മൂക്ക് ചൊറിച്ചിൽ

സ്കിൻ : കരപ്പൻ,തിണർപ്പ്, തടിപ്പ്, ചൊറിച്ചിൽ, ചുവപ്പ്, വീക്കം.

ശ്വസനവ്യവസ്ഥ: ശ്വാസതടസ്സം,ഇടക്കിടക്കുള്ള ചുമ, ആസ്ത്മ, കഫക്കെട്ട്, വലിവ്, കുട്ടികൾക്ക് ഇടക്കിടക്കുണ്ടാകുന്ന ജലദോഷം.

ദഹനവ്യവസ്ഥ: ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന.

അനാഫൈലക്സിസ്: ഇത് ശരീരം പെട്ടന്നും അതെ പോലെ തീവ്രമായ രീതിയിലും അലർജന്റുനോട് ഉണ്ടാക്കുന്ന പ്രതികരണത്തിന്റെ ഫലമായി ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു..

ഹോമിയോപ്പതി ചികിത്സ

ALLERGY MALAYALAM

ഹോമിയോപ്പതി മരുന്നുകൾ നിങ്ങളുടെ സ്വാഭാവിക രോഗശാന്തി കഴിവുകളെ ഉത്തേജിപ്പിക്കുന്നു, മറ്റു ചികിത്സ രീതികളിലെ മരുന്നുകളുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളില്ലാതെ അലർജി പ്രതിപ്രവർത്തനങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.

ഹോമിയോപ്പതി വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത പരിചരണവും വ്യക്തിഗത ചികിത്സാ പദ്ധതികളും ഉപയോഗിച്ച്, നിങ്ങൾക്ക് ദീർഘകാല ആശ്വാസം അനുഭവിക്കാനും നിങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നിയന്ത്രണം വീണ്ടെടുക്കാനും കഴിയും.

അലർജിയുടെ (ALLERGY MALAYALAM ) തരങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ എന്നിവ മനസ്സിലാക്കുന്നതിലൂടെ, അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയും.

അലർജിയുടെ കംപ്ലിക്കേഷൻസ് തടയുന്നതിനും നിങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും നേരത്തെയുള്ള രോഗനിർണയവും ഉചിതമായ ചികിത്സയും നിർണായകമാണെന്ന് ഓർമ്മിക്കുക.

എന്തുകൊണ്ടാണ് നിങ്ങൾ ഹോമിയോപ്പതി ചികിത്സ തിരഞ്ഞെടുക്കേണ്ടത്.?

1. Holistic Approach: വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വശങ്ങൾ പരിഗണിച്ച് ഹോമിയോപ്പതി രോഗിയെ മൊത്തത്തിൽ അപഗ്രഥിക്കുന്നു.

രോഗിയുടെ ലക്ഷണങ്ങളെ അടിച്ചമർത്തുന്നതിനുപകരം അലർജിയുടെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യുന്നു.

2. Safe and Natural: ഹോമിയോപ്പതി മെഡിസിൻസ് ഉണ്ടാക്കുന്നത് പ്രകൃതിദത്ത (NATURAL ) സോഴ്സിൽ നിന്നാണ്. ഇത് ശിശുക്കളും ഗർഭിണികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും സുരക്ഷിതമായി ഉപയോഗിക്കാൻ പറ്റുന്നതാണ്.

കൂടാതെ ഹോമിയോപ്പതി മെഡിസിൻസ് പാർശ്വഫലങ്ങളോ, സ്ഥിരമായി മെഡിസിൻസിനു അടിമപെടുന്ന അവസ്ഥയോ ഉണ്ടാകുന്നില്ല.

3. Personalized Treatment: ഓരോ വ്യക്തിയുടെയും വ്യക്തിഗത ലക്ഷണങ്ങൾ, സെൻസിറ്റിവിറ്റികൾ, ശരീരത്തിന്റെ പ്രത്യേകത എന്നിവയെ അടിസ്ഥാനമാക്കി ഓരോ രോഗികൾക്കും വ്യക്തിഗത ചികിത്സ നൽകുന്നു.

ഓരോ വ്യക്തിക്കും അവരുടെ പ്രത്യേക അവസ്ഥയ്ക്ക് അനുസൃതമായ ഒരു സ്പെസിഫിക് റെമെഡി നൽകുന്നു.

4. Long-Term Relief: ഹോമിയോപ്പതി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

താൽകാലിക ആശ്വാസം നൽകുന്നതിനുപകരം പ്രശ്നത്തിൻ്റെ മൂലകാരണത്തെ അഭിസംബോധന ചെയ്യുന്നു. അക്കാരണം കൊണ്ട് തന്നെ ഹോമിയോപ്പതി ചികിത്സ അലർജിയിൽ നിന്ന് ദീർഘകാല ആശ്വാസം നൽകുന്നു.

5. Non-Suppressive: രോഗലക്ഷണങ്ങളെ താൽക്കാലികമായി അടിച്ചമർത്തുന്ന പരമ്പരാഗത മറ്റു മരുന്നുകളിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിൻ്റെ സ്വാഭാവിക രോഗശാന്തി സംവിധാനങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ ഹോമിയോപ്പതി മെഡിസിൻസ് യഥാർത്ഥ രോഗശമനം രോഗികൾക്ക്‌ നൽകുന്നു.

6. No Dependency: ഹോമിയോപ്പതി മെഡിസിൻസ് നോൺ – അഡിക്റ്റീവും നോൺ – ടോക്സികുമായതിനാൽ അവ മെഡിസിൻസിന് അടിമപ്പെടുന്ന അവസ്ഥയോ ആശ്രിതത്വത്തിലേക്കോ മെഡിസിൻ ഇന്റോലറൻസിലേക്കോ നയിക്കുന്നില്ല, പകരം പാർശ്വ ഫലങ്ങളില്ലാതെ ദീർഘകാല ഉപയോഗത്തിന് അനുയോജ്യമാക്കുന്നു.

7. Treatment of Underlying Sensitivities: ഹോമിയോപ്പതി ട്രീറ്റ്മെന്റ് അലർജിക്ക്‌ കാരണമാകുന്ന അന്തർലീനമായ സെൻസിറ്റിവിറ്റികളെയും മുൻകരുതലുകളെയും അഭിസംബോധന ചെയ്യുന്നു.

അക്കാരണത്താൽ ഭാവിയിൽ ഉണ്ടാകാൻ സാത്യതയുള്ള അലർജി എപ്പിസോഡുകൾ വരാതെ തടയാൻ സഹായിക്കുന്നു.

8. Improved Quality of Life: അലർജി ലക്ഷണങ്ങൾ ഒഴിവാക്കുകയും മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഹോമിയോപ്പതി രോഗികൾക്ക് അലർജി കാരണം ഉണ്ടായിരുന്ന പരിമിതികളിൽ നിന്ന് മുക്തമാകുകയും ഉയർന്ന ജീവിതനിലവാരം ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

9.Proven Efficacy: അലർജിക് റൈനൈറ്റിസ്, ആസ്ത്മ, എക്സിമ, ഫുഡ് അലർജികൾ എന്നിവ ഉൾപ്പെടെയുള്ള അലർജി കണ്ടിഷൻസ്നുള്ള ഹോമിയോപ്പതി ചികിത്സയുടെ ഫലപ്രാപ്തി എണ്ണമറ്റ വ്യക്തികൾ അനുഭവിച്ചിട്ടുണ്ട്.

10.Complementary Therapy: മറ്റു രോഗങ്ങൾക്ക് സ്ഥിരമായി അലോപ്പതി/ ഇംഗ്ലീഷ് മെഡിസിൻസ് കഴിക്കുന്ന ആളുകൾക്കും അവയുടെ കൂടെ അലർജിക്കുള്ള ഹോമിയോപ്പതി മെഡിസിൻസും ഉപയോഗിക്കാം.

DR.UNIS KODASSERI

CLICK HERE TO BOOK YOUR APPOINTMENT NOW

For Health related videos Visit Our Youtube Channel

6 thoughts on “അലർജിയെ അറിയാം അതിജീവിക്കാം

Leave a Reply

Your email address will not be published. Required fields are marked *