അടിവയർ വേദന, മൂത്രിക്കുമ്പോൾ കടച്ചിൽ എന്നിവ അനുഭവിക്കുന്നുണ്ടോ ?
യൂറിൻ ഇൻഫെക്ഷൻ എന്ന് തെറ്റ്ദ്ധരിക്കുന്ന PID- എന്ന രോഗത്തെ അറിയാം. PID- അഥവാ (Pelvic Inflammatory Disease) ഗർഭധാരണ കുഴലകൾ, ഗർഭപാത്രം, അണ്ഡാശയങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന ബാക്ടീരിയൽ അണുബാധയാണ്. ലൈംഗിക ബന്ധം വഴിയുള്ള അണുബാധകൾ, ഗർഭധാരണ നിയന്ത്രണ നടപടികൾ, ശസ്ത്രക്രിയകൾ എന്നിവ ഇതിനു കാരണമാകാം. ഗർഭധാരണ കുഴലകൾ, ഗർഭപാത്രം, അണ്ഡാശയങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന അണുബാധയാണ് PID - ക്ക് കാരണം.
PID - ലക്ഷണങ്ങൾ
- പനി, വിറയൽ, ക്ഷീണം.
- വയറിന്റെ അടിഭാഗത്തെ വേദന, പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിനു ശേഷം.
- ദുർന്ധമുള്ള അസാധാരണമായ യോനിസ്രാവം.
- മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ തടസ്സം അനുഭവപെടുന്നത് പോലെ തോന്നുക.
- ഇടുപ്പ് വേദന അല്ലെങ്കിൽ അസ്വസ്ഥത തോന്നുക.
- ഒക്കാനം, ഛർദി.
- ഇറെഗുലർ മെൻസസ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വ്യക്തിശുചിത്വം പാലിക്കുക
- മൂത്രമൊഴിച്ച ശേഷം പിന്നിലേക്ക് തുടച്ചുകഴുകുക.
- വിയർപ്പ് കൂടുന്ന സാഹചര്യം ഒഴിവാക്കുക.
- അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
- ലൈംഗിക പങ്കാളിയെ രോഗാവസ്ഥയെക്കുറിച്ച് അറിയിക്കുക.
- ചികിത്സ പൂർത്തിയാകുന്നതുവരെ ലൈംഗിക ബന്ധം ഒഴിവാക്കുക
- മാനസിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ പ്രധാനമാണ്.
- നല്ല വിശ്രമം എടുക്കുക.
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ധാരാളം വെള്ളം കുടിക്കുക,ജ്യൂസ് , സൂപ്പുകൾ എന്നിവ കുടിക്കാം.
- പഞ്ചസാര മധുര പാനീയങ്ങൾ കുറയ്ക്കുക.
- കഫീൻ അടങ്ങിയ പാനീയങ്ങൾ പരിമിതപ്പെടുത്തുക.
- 3 നേരം ഭക്ഷണം കഴിക്കുക, ഇടയ്ക്ക് ചെറിയ ആരോഗ്യകരമായ വിഭവങ്ങൾ കഴിക്കാം
- ആവിയിൽ വേവിച്ചതും, ചുട്ടുപൊരിച്ചതും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
- വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങൾ, പച്ചക്കറികൾ കഴിച്ച് പോഷകാഹാരം ഉറപ്പാക്കുക.
- ഇറച്ചി/ചിക്കൻ കുറച്ച്, പ്രോട്ടീന്റെ മറ്റ് ഉറവിടങ്ങൾ (പയർ വർഗങ്ങൾ, നട്സ്, വിത്തുകൾ) എന്നിവ ഉപയോഗിക്കുക.
- കൊഴുപ്പ് കൂടിയ മാംസം, വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
- തൈര് ഉപയോഗിക്കുക